ad
Deshabhimani

print edition എസ്‌എസ്‌കെ നിയമന യോഗ്യതയിൽ വെള്ളം ചേർക്കുന്നു

SSK
avatar
ബിജോ ടോമി

Published on Jul 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളം (എസ്‌എസ്‌കെ) സംസ്ഥാന പ്രോജക്ട്‌ ഓഫീസിൽ വിവിധ തസ്‌തികകളിൽ ഇഷ്‌ടക്കാരെ നിയമിക്കാൻ അടിസ്ഥാന യോഗ്യതയിൽ ഇളവ്‌ വരുത്തുന്നു. സ്‌റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്‌ട്‌ കോ – ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്‌ പ്രോജക്‌ട്‌ കോ – ഓർഡിനേറ്റർ, ബിആർസി ട്രെയിനർ തസ്‌തികകളിലാണ്‌ യോഗ്യത ഇളവുചെയ്യുന്നത്‌.

ഇ‍ൗ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചിരുന്നു.


ജൂലൈ മൂന്നിന്‌ വൈകിട്ടാണ്‌ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്‌. പിറ്റേന്ന്‌ രാവിലെയോടെ നീക്കി. നിലവിലെ മാനദണ്ഡപ്രകാരം കുറഞ്ഞത്‌ 15 വർഷം സർവീസ്‌ ആവശ്യമാണ്‌. ഹയർ സെക്കൻഡറിയിൽ പ്രവർത്തിക്കുകയും വേണം. ഇഷ്ടക്കാരെ വിവിധ തസ്‌തികകളിൽ നിയമിക്കുന്നതിന്‌ ഉയർന്ന യോഗ്യത തടസ്സമാണെന്ന്‌ കണ്ടാണ്‌ വിജ്ഞാപനം ഒറ്റ രാത്രികൊണ്ട്‌ പിൻവലിച്ചത്‌. യോഗ്യത പുനർനിശ്‌ചയിച്ച്‌ എസ്‌എസ്‌കെ ഗവേണിങ്‌ ക‍ൗൺസിലിൽ നിർദേശം വയ്‌ക്കാനാണ്‌ നീക്കം. ഇതിനായി രണ്ട്‌ ഉയർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായാണ്‌ വിവരം.


യോഗ്യത ഇളവ്‌ അനുവദിച്ചുള്ള അജണ്ട, വിദ്യാഭ്യാസ മന്ത്രി ചെയർമാനും എസ്‌എസ്‌കെ ഡയറക്‌ടർ കൺവീനറുമായ ഗവേണിങ്‌ ക‍ൗൺസിൽ പാസ്സാക്കിയാൽ ഉത്തരവ്‌ ഇറങ്ങും. തുടർന്ന്‌ പുതിയ യോഗ്യതപ്രകാരം അപേക്ഷ ക്ഷണിച്ച്‌ വീണ്ടും വിജ്ഞാപനം ഇറക്കും. അഞ്ചു വർഷമാണ്‌ ഡെപ്യൂട്ടേഷൻ കാലയളവ്‌. നിലവിൽ സ്‌റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ തസ്‌തികയിൽ മൂന്ന്‌ ഒഴിവുണ്ട്‌. വിവിധ തസ്തികകളിൽ നിലവിലുള്ള ആളുകളുടെ കാലാവധി കഴിയുന്നതോടെ പിരിച്ചുവിടാനും തീരുമാനമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home