ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 14 വിജ്ഞാനോത്സവത്തിന് ഇന്ന് തുടക്കം

AKSHARAMUTTAM
വെബ് ഡെസ്ക്

Published on Sep 16, 2025, 12:00 AM | 1 min read

തിരുവനന്തപുരം : കുട്ടിപ്രതിഭകളുടെ അറിവുത്സവമായ ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 14’ സ്‌കൂൾതല മത്സരത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പകല്‍ രണ്ടിന് എല്ലാ സ്‌കൂളിലും മത്സരം നടക്കും.


വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ 27ന്റെ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ മത്സരങ്ങൾ ഒക്‌ടോബർ 12നാണ്‌, സംസ്ഥാന മത്സരം 26നും. സ്‌കൂള്‍ വിജയിക്ക് പുസ്‌തകവും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. സബ്ജില്ലാ മത്സരവിജയികള്‍ക്ക് യഥാക്രമം 1000, 500 ക്യാഷ് അവാര്‍‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, ജില്ലാ മത്സരവിജയികള്‍ക്ക് യഥാക്രമം 10,000, 5,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.


സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം ഒരുലക്ഷം, 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നൽകും. ഹയര്‍സെക്കന്‍ഡറി വിദ്യാർഥികള്‍ക്കായുള്ള പ്രസംഗമത്സരവും ചൊവ്വാഴ്‌ചയാണ്‌. സ്‌കൂളില്‍ ഒന്നാമതെത്തുന്ന കുട്ടിയെ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. സബ്ജില്ലാ വിജയിക്ക് 1000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നൽകും. ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം 5000, 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ 25‍‍,000, 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.


മത്സരങ്ങളുടെ സംസ്ഥാന ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വ പകല്‍ ഒന്നിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് എന്നിവര്‍ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home