ad
Deshabhimani

ദീപക് വധക്കേസ്: 5 ആർഎസ്എസുകാർ കുറ്റക്കാർ, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

highcourt
വെബ് ഡെസ്ക്

Published on Mar 27, 2025, 12:17 PM | 1 min read

കൊച്ചി : നാട്ടികയിലെ ജനതാദൾ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആർഎസ്എസ് പ്രവർത്തകരെയാണ് ഹൈക്കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ഏപ്രിൽ എട്ടിന് ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രവ്നേഷ് എന്നിവരെയാണ് അപ്പീലിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.


2015ലാണ് ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ദീപക് കൊല്ലപ്പെട്ടത്. പത്ത് പ്രതികളെയാണ് വാചിരാണക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home