സെൽഫിയെടുക്കാൻ ശ്രമം: വർക്കലയിൽ ക്ലിഫിൽ നിന്ന് വീണ തമിഴ്നാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ക്ലിഫിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശിയായ ടി. മുരുകൻ ആണ് മരിച്ചത്.ക്ലിഫിന് മുകളിൽ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്കായിരുന്നു ഇയാൾ വീണത്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഏപ്രിൽ അഞ്ചിന് ആയിരുന്നു അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇയാൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് വിവരം. വീഴ്ചയിൽ മുരുകന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം











0 comments