നവജാത ശിശുവിൻ്റെ മരണം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണപ്പെട്ട സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ. ചികിത്സ പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി വാങ്ങിയതായിട്ടുള്ള ആരോപണവും ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡോക്ടറെ സസ്പെന്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റാണ് ഡോ. ബിന്ദു.









0 comments