Deshabhimani

print edition ഡിഎ, ഡിആര്‍ മുൻകാല പ്രാബല്യത്തോടെ നൽകും ; ഉത്തരവിറങ്ങി

Dearness Allowance
വെബ് ഡെസ്ക്

Published on Mar 05, 2026, 03:30 AM | 1 min read



തിരുവനന്തപുരം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ഡിഎ മുൻകാല പ്രാബല്യ
ത്തോടെ നൽകാൻ ഉത്തരവായി. പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കൽ എഡ്യൂക്കേഷൻ സ്‌കീമിലുൾപ്പെട്ട അധ്യാപകർക്കും ഇത് ലഭിക്കും.


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡിആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026–-27 സാമ്പത്തിക വര്‍ഷം നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനുള്ള തുകയും വകയിരുത്തി.


11–ാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴു ശതമാനം ക്ഷാമബത്ത 2021 ഏപ്രിലിലെ ശമ്പളത്തിനൊപ്പമാണ് വിതരണംചെയ്‌തത്. തുടര്‍ന്ന് അഞ്ചു തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഫെബ്രുവരിയിലും മാര്‍ച്ചിലുമായി അനുവദിച്ചു. മുഴുവൻ ഡിഎ, ഡിആറിനും അനുവദിക്കേണ്ട യഥാർഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home