ad
Deshabhimani

പതിനാലുകാരിയെ മർ​ദിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Dec 08, 2025, 10:35 PM | 1 min read

തിരുവനന്തപുരം: പതിനാലുകാരിയെ മർ​ദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ൻറെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചിരുന്നു. തിരുവനന്തപുരം അരങ്കമുകൾ സ്വദേശിയാണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.


കുട്ടി മൊഴി നൽകിയതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. ഭാര്യയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. പി​താ​വ് മ​ദ്യ​പി​ച്ച് ദി​വ​സ​വും അ​മ്മ​യെ​യും ത​ന്നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി. മ​ദ്യ​പി​ച്ചെ​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടാ​ണ് ക്രൂ​ര​മ​ർ​ദ​നം. മ​ർ​ദ​ന​ത്തി​നു​ശേ​ഷം രാ​ത്രി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​വി​ടു​മെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു.


ഇ​തു​സം​ബ​ന്ധി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ലൂ​ടെ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.സ്കൂ​ളി​ൽ പോ​കാ​നോ പ​ഠി​ക്കാ​നോ സ​മ്മ​തി​ക്കാ​റി​ല്ലെ​ന്നും എ​പ്പോ​ഴും മ​ർ​ദ​നം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. കെെ​യ്ക്കും മു​ഖ​ത്തും കാ​ലി​നു​മ​ട​ക്കം ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൻറെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home