ad
Deshabhimani

പെൺകുട്ടികള്‍ക്കുനേരെ പീഡനശ്രമം: നൃത്ത പരിശീലകൻ അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Sep 08, 2026, 09:25 AM | 1 min read

അമ്പലപ്പുഴ : ​നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരിശീലകനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാംവാർഡ് അറവുകാട് ശ്രീമംഗലം വീട്ടിൽ അനന്തൻ എസ് മധു (29) വിനെയാണ് പുന്നപ്ര പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. അറവുകാട് ഇയാളുടെ വീടിന് സമീപം നടത്തുന്ന ചിദംബരം ഡാൻസ് അക്കാദമിയിൽ നൃത്തം പഠിക്കാനെത്തിയ പെൺകുട്ടികളെയാണ് അനന്തൻ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


ഒരുമാസം മുമ്പ് നടന്ന സംഭവത്തിൽ രണ്ട് കുട്ടികളുടെ ബന്ധുക്കൾ അനന്തനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിന് മുമ്പും അനന്തനെതിരെ സമാനപരാതികൾ ഉയർന്നെങ്കിലും യുവമോർച്ചയുടെ പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്ന ഘട്ടത്തിലാണ് ഇപ്പോൾ കേസെടുത്ത് അറസ്‌റ്റ്‌ ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home