സിപിഐ എം കാസർകോട് ജില്ലാ സമ്മേളനം; 36 അംഗ ജില്ലാകമ്മിറ്റി, ഒൻപത് പേർ പുതുമുഖങ്ങൾ

കാസർകോട്: സിപിഐ എം കാസർകോട് ജില്ലാ സമ്മേളനം 36 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം രാജഗോപാലനാണ് കമ്മിറ്റിയുടെ സെക്രട്ടറി. 36 അംഗ കമ്മിറ്റിയിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. നോർത്ത് കോട്ടച്ചേരിയിലാണ് പൊതുസമ്മേളനം.
കമ്മിറ്റി അംഗങ്ങൾ: പി ജനാർദ്ദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, സി പ്രഭാകരൻ, എം സുമതി, വി പി പി മുസ്തഫ, ടി കെ രാജൻ, സിജിമാത്യു, കെ മണികണ്ഠൻ, ഇ പത്മാവതി, പി ആർ ചാക്കോ, ഇ കുഞ്ഞിരാമൻ, സി ബാലൻ, ബേബി ബാലകൃഷ്‌ണൻ, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്‌ണൻ, കെ എ മുഹമ്മദ് ഹനീഫ്, എം രാജൻ, കെ രാജമോഹൻ, ഡി സുബ്ബണ്ണ ആൾവ്വ, ടി എം എ കരീം, പി കെ നിഷാന്ത്, കെ വി ജനാർദ്ദനൻ, മാധവൻ മണിയറ, രജീഷ് വെളളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവൻ, പി പി മുഹമ്മദ് റാഫി, മധു മുതിയക്കാൽ, ഓമന രാമചന്ദ്രൻ, സി എ സുബൈർ.
Related News

0 comments