ad
Deshabhimani

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം: സംഘാടക സമിതിയായി

Organizing Committee for CPIM Kozhikode Meet

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് എ കെ ജി ഹാളില്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 09:23 PM | 2 min read

കോഴിക്കോട്‌: സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗ നടത്തിപ്പിന്‌ വിപുല സംഘാടക സമിതി രൂപീകരിച്ചു. പഴയകാല പ്രവർത്തകർ, ജനപ്രതിനിധികൾ, അനുഭാവികൾ, വർഗ–ബുഹജന സംഘടനാ നേതാക്കൾ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്ത യോഗം പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്‌ ആവേശം പകരുന്നതായി.


സെപ്‌തംബർ 13, 14, 15 തീയതികളിലാണ്‌ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുക. 15ന്‌ ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും. ഇതിന്‌ മുന്നോടിയായി കുടുംബസംഗമങ്ങൾ, പഴയകാല പ്രവർത്തകരെയും രക്തസാക്ഷി കുടുംബങ്ങളെയും ആദരിക്കൽ, പ്രതിഭാ കൂട്ടായ്‌മകൾ തുടങ്ങി വ്യത്യസ്‌ത പരിപാടികൾ കോഴിക്കോട്‌ ജില്ലയിൽ സംഘടിപ്പിക്കും.


എ കെ ജി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്‌ണൻ സംസാരിച്ചു. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി സതീദേവി, പുത്തലത്ത്‌ ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ്‌കുമാർ, പി മോഹനൻ, കെ കെ ലതിക, വി വസീഫ്‌, മുൻ എംഎൽഎമാരായ വി കെ സി മമ്മത്‌കോയ, പി ടി എ റഹീം, മേയർ ഒ സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ. എസ്‌ ജയശ്രീ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ എന്നിവരും പങ്കെടുത്തു.


സംഘാടക സമിതി ചെയർമാനായി പി എ മുഹമ്മദ്‌ റിയാസിനെയും ജനറൽ കൺവീനറായി എം മെഹബൂബിനെയും തെരഞ്ഞെടുത്തു. എളമരം കരീം, ടി പി രാമകൃഷ്‌ണൻ, പി സതീദേവി, ഒ സദാശിവൻ എന്നിവരാണ്‌ രക്ഷാധികാരികൾ. മറ്റ്‌ ഭാരവാഹികൾ: എ പ്രദീപ്‌കുമാർ (ട്രഷറർ). പി മോഹനൻ, കെ കെ ലതിക, വി വസീഫ്‌, കെ ഇ എൻ, മാന്പറ്റ ശ്രീധരൻ, കെ പി അനിൽകുമാർ, തോട്ടത്തിൽ രവീന്ദ്രൻ, വി കെ സി മമ്മത്‌കോയ, പി ടി എ റഹീം (വൈസ്‌ ചെയർമാന്മാർ), ടി വിശ്വനാഥൻ, എം ഗിരീഷ്‌, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, ബാബു പറശേരി, യു സുധർമ്മ, കെ അരുൺ, ടി പി അമൽരാജ്‌ (കൺവീനർമാർ). വിവിധ ഉപസമിതികളും രൂപീകരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home