ad
Deshabhimani

മാപ്പപേക്ഷ കൊണ്ട് തീരില്ല ; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതില്‍ മെറ്റയ്ക്കെതിരെ പാർലമെന്ററി സമിതി

mark
വെബ് ഡെസ്ക്

Published on Aug 03, 2026, 09:39 PM | 1 min read

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതിൽ മെറ്റയ്ക്കെതിരെ നടപടിയുമായി പാർലമെന്ററി സമിതി. സംഭവത്തിൽ മെറ്റ പ്രതിനിധികൾ മാപ്പപേക്ഷ നടത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


എന്നാൽ, മാപ്പപേക്ഷ നടത്തിയത് കൊണ്ടെന്നും പ്രശ്നം തീരുന്നില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി സമിതിയാണ് ആവശ്യമുന്നയിച്ചത്. സാങ്കേതിക പിഴവ് കാരണമാണ് വീഡിയോ നീക്കം ചെയ്തതെന്ന് മെറ്റ യോ​ഗത്തിൽ അറിയിച്ചു. മെറ്റയുടെ വിശദീകരണം പൂർണമായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് പാർലമെന്ററി സമിതി പ്രതികരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ വിദ്യാർഥി സമരം 36 ദിവസം പിന്നിട്ടപ്പോഴാണ് യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വീഡിയോ ജൂലൈ 23ന് പ്രധാനമന്ത്രി ഫേസ്ബുക്കിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്തത്. ജൂലൈ 28ന് ഈ വീഡിയോ ഫെസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ആ​ഗോള ടെക് ഭീമന്മാരുടെ ഉത്തരവാദിത്തത്വത്തിനെതിരെ കടുത്ത ചോദ്യങ്ങളുയർത്തുകയാണ് ഇപ്പോൾ പാർലമെന്ററി സമിതി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home