ad
Deshabhimani

മന്ത്രിസ്ഥാനമില്ല, കർണാടകത്തില്‍ വീ‍ണ്ടും രാജി: ബേലൂർ ഗോപാലകൃഷ്ണയ്ക്ക് കടുത്ത അതൃപ്തി

belur gopala krishna
വെബ് ഡെസ്ക്

Published on Aug 03, 2026, 10:47 PM | 1 min read

ബംഗളൂരു: ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വികസനത്തിനിടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഇൻഡി എംഎ എ യശവന്തരായ ​ഗൗഡയ്ക്ക് പിന്നാലെ സാ​ഗർ എംഎഎ ബേലൂർ ഗോപാലകൃഷ്ണയും രാജിവച്ചു. മന്ത്രിസഭയിൽ ഉപ്പെടുത്താത്തതി പ്രതിേധിച്ചാണ് രാജി. രാവിലെ രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. ശിവകുമാറിന്റെ മന്ത്രിസഭയിൽ മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ നിരാനായെന്നും ​ഗോപാലകൃഷ്ണ പ്രതികരിച്ചു. ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് 20 മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്.



മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടും കോ​ഗ്രസ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാണ് യശവന്തരായ ഗൗഡയുടെ ആരോപണം. അന്തിമ മന്ത്രിസഭാ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെയാണ് രാജി പ്രഖ്യാപനം. 'പാർടി വിടുന്നില്ല, പക്ഷേ രാജിവയ്ക്കാൻ നിർബന്ധിതനായി' എന്ന് യശവന്തരായഗൗഡ പ്രതികരിച്ചു. ബംഗളൂരുവിൽ യശവന്തരായ ഗൗഡയുടെ അനുയായികൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചു.

ഇരുവരുടേയും രാജിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് മേൽ പാർടിക്കുള്ളിലെ ആഭ്യന്തര സംഘർം രൂക്ഷമായി.



മുഖ്യമന്ത്രി ഡി കെ ശിവകുമാർ അധികാരമേറ്റതിന് രണ്ട് മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം. പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ നിരവധി കോൺഗ്രസ് നേതാക്കൾ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന കോൺഗ്രസിനകത്തെ അധികാര തർക്കങ്ങൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ് 28ന് രാജിവെച്ചിരുന്നു. പിന്നാലെ ജൂൺ മൂന്നിന് മുഖ്യമന്ത്രി ഡി കെ ശിവകുമാറും13 മന്ത്രിമാരും ചുമതലയേറ്റു. പുനഃസംഘനയിലൂടെ 20പേ‍‍‍ർ കൂടി മന്ത്രിസഭയിലെത്തി.


പുനഃസംഘടനയിൽ ഉൾപ്പെട്ട 20പേരിൽ 12പേർ ആദ്യമായി മന്ത്രിസഭയിൽ എത്തുന്നവരാണ്. ശേഷിച്ച എട്ടുപേർ നേരത്തെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരുമാണ്. ഗായത്രി ശാന്തേഗൗഡയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. നിയമസഭയുടെ പുതിയ സ്പീക്കറായി ജി സ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ സ പൊന്നണ്ണയെയും തിരഞ്ഞെടുത്തു. മുൻ സ്പീക്കർ യു ടി ഖാദർ ജൂണിൽ ആരോഗ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home