Deshabhimani

സിപിഐ എം പത്തനംതിട്ട, ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക്‌ ഇന്ന്‌ തുടക്കം

cpim logo
വെബ് ഡെസ്ക്

Published on Oct 06, 2026, 09:09 AM | 1 min read

പത്തനംതിട്ട/ ഇടുക്കി: സിപിഐ എം പത്തനംതിട്ട, ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചൊവ്വാഴ്‌ച തുടങ്ങും. പത്തനംതിട്ട ജില്ലാകമ്മിറ്റി രാവിലെ 10ന്‌ ഇ എം എസ്‌ മന്ദിരത്തിലെ (പാർടി ജില്ലാ കമ്മിറ്റി ഓഫീസ്‌) കോണ്‍ഫറന്‍സ് ഹാളിൽ ചേരുന്ന യോഗം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം റിപ്പോർട്ട്‌ അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി രാജീവ്, പി കെ ബിജു, എം വി ജയരാജന്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കും.


ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി സെക്രട്ടറിമാര്‍, ഓരോ ഏരിയ കമ്മിറ്റിയില്‍നിന്നും നിശ്ചയിക്കപ്പെട്ട മൂന്നുപേര്‍, വര്‍ഗബഹുജന സംഘടനകളില്‍നിന്നും മൂന്നുപേര്‍ ഉള്‍പ്പെടെ 106 പേരാണ്‌ രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുക. ബുധൻ വൈകിട്ട് അഞ്ചിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (പുതിയ മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ് മൈതാനം) ചേരുന്ന സമാപന മഹാറാലിയിൽ അരലക്ഷം പേർ അണിനിരക്കും. പൊതുസമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.


ഇടുക്കി ജില്ലാ കമ്മിറ്റി യോഗം അടിമാലി കോടിയേരി ബാലകൃഷ്‍ണൻ നഗറില്‍ (അടിമാലി മരങ്ങാട്ട് റസിഡൻസി) രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്, കെ കെ ജയചന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ് എന്നിവര്‍ പങ്കെടുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home