പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഒടിടിയിലേയ്ക്ക്; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിനെ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 9 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 'പോക്കിരി രാജ'ക്ക്'ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ചിത്രം ആഗോള തലത്തിൽ ബോക്സ് ഓഫീസ് കളക്ഷനായി 50 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. നടൻ പൃഥ്വിരാജിന്റെ ആക്ഷൻ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. പൃഥ്വിരാജ്- ജേക്സ് ബിജോയ് കോംബോയായിരുന്നു മറ്റൊരു ആകർഷണം.
2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണം'ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയിയാണ്. 2020ൽ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ജേക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നത്. 'ഖലീഫ'യിലെ ആദ്യ ഗാനമായ 'അസലായവളേ' ട്രെൻഡിങ്ങായിരുന്നു. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് 'ഖലീഫ'യിലെ നായിക. ജിനു എബ്രഹാം തിരക്കഥയൊരുക്കിയ ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായ് അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു.
ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമാണ് നിർമാണം. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമാതാക്കൾ. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.








0 comments