print edition പുതിയ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടണം: സിപിഐ എം

തിരുവനന്തപുരം: അന്തിമ വോട്ടർപ്പട്ടികയ്ക്കുശേഷം പേരുചേർക്കുന്ന വോട്ടർമാരുടെ മണ്ഡലംതല വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മണ്ഡലങ്ങളിലുള്ളവർ മറ്റൊരു മണ്ഡലത്തിൽ വോട്ടുചേർക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുമ്പോൾ അവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. പ്രചാരണത്തിന് അനുമതി ഉടൻകിട്ടാൻ നിബന്ധന ലഘൂകരിക്കണം. ഹോം വോട്ടിങ് എല്ലാ കിടപ്പുരോഗികൾക്കും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളിലെ സർക്കാർ പരസ്യങ്ങൾ പെരുമാറ്റച്ചട്ടത്തിലുൾപ്പെടുത്തി നീക്കണമെന്ന് കോൺഗ്രസ് പ്രതിനിധി എം കെ റഹ്‌മാൻ ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടം അനുസരിച്ചേ നടപടിയുണ്ടാകൂ എന്ന് സിഇഒ പറഞ്ഞു. എസ് സുരേഷ് (ബിജെപി), ജോർജ് തോമസ് (സിപിഐ), അഡ്വ. മാത്യു ജോർജ് (കേരള കോൺഗ്രസ്), കെ ആനന്ദകുമാർ (കേരള കോൺഗ്രസ് എം), കെ ജയകുമാർ (ആർഎസ്‌പി), എച്ച് എസ് എ ഹാലിം (മുസ്ലിം ലീഗ്) തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.











0 comments