കാമുകനൊപ്പം ജീവിക്കാമെന്ന് വിധി; താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്

കോടതിക്ക് മുന്‍പിലുണ്ടായ കൂട്ടത്തല്ല്
കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്. മുക്കം സ്വദേശിനിയായ പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടിയത്. പെൺകുട്ടിയെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിന്നാലെ കോടതിയിൽ ഹാജരാക്കി. നടപടികൾ പൂർത്തിയാക്കിയ ശേഷം കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ബന്ധുക്കള് തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. വിവാഹം നടത്തി തരാമെന്നും ഇപ്പോൾ തങ്ങളോടൊപ്പം വരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടുവെങ്കിലും പെൺകുട്ടിയെ കാമുകന്റെ സുഹൃത്തുക്കളും ബന്ധുക്കളും കാറിനടുത്തേക്ക് കൊണ്ടുപോയി. ഇത് തടയാൻ ശ്രമിച്ചതാണ് തർക്കത്തിന്റെ തുടക്കം.
പിന്നാലെ ഇരുക്കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഷാമിലിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി സ്ഥലത്ത് നിന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെ ഷാമിലിന്റെ സുഹൃത്തുക്കൾ മനഃപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. യുവാക്കൾ മരകഷ്ണങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നു.










0 comments