ad
Deshabhimani

print edition സഹകരണവകുപ്പ്‌ ജില്ലാ മേധാവികളെ മാറ്റുന്നു

transfer

ഉദ്യോഗാർഥികളോട് കൊടുംവഞ്ചന പൂട്ടിയ പിൻവാതിൽ തുറക്കാൻ നീക്കം സ്വന്തം ലേഖകൻ തിരുവനന്തപുരം‌ സർക്കാർ രൂപീകരിക്കുംമുമ്പേ പിൻവാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതിനുള്ള യുഡിഎഫ് നീക്കം തുടങ്ങി. ഉന്നത നേതാക്കളുടെ നിർദേശ പ്രകാരം എല്ലാ വകുപ്പിലെയും താൽക്കാലിക തസ്തികകളുടെ എണ്ണവും ശമ്പള സ്‌കെയിലും നിയമനരീതിയുടെ വിവരങ്ങളുമെല്ലാം ശേഖരിക്കുകയാണ്. സർക്കാർ, അർധ സർക്കാർ, കമ്പനി, കോർ‌പറേഷനുകളിലെല്ലാം യുഡിഎഫ് അനുകൂല സംഘടനകൾ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഉയർന്ന ശമ്പളം ലഭിക്കുന്ന ഗ്ലാമർ തസ്തികകളിലേക്ക് ഇഷ്ടക്കാരെ നിയമിക്കാനായി ഘടകകക്ഷികൾ തമ്മിലും തർക്കം തുടങ്ങി. നിലവിലുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് യുഡിഎഫ്‌ പ്രവർത്തകരെ കുത്തിനിറയ്ക്കാനാണ് ശ്രമം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമന നിരോധനവും റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടലും പതിവായിരുന്നു. അന്ന് അഞ്ചുവർഷത്തിൽ അനധികൃതമായി നിയമിച്ചത്‌‌ ‌13,000ൽപരം പേരെ‌. വകുപ്പു മേധാവികളെവരെ വഴിവിട്ട്‌ നിയമിച്ചു. 2011ൽ യുഡിഎഫ്‌ അധികാരത്തിലേറിയ ഉടൻ നിയമനനിരോധനത്തിനും തസ്‌തിക വെട്ടിക്കുറയ്ക്കലിനുമാണ്‌ ശ്രമിച്ചത്‌. വൈദ്യുതി ബോർഡിൽ മാത്രം അയ്യായിരത്തോളം തസ്‌തിക വെട്ടിക്കുറച്ചു. വാട്ടർ അതോറിറ്റി, ജലസേചനം, ഭൂഗർഭജലം, ലാൻഡ് റവന്യൂ, ഇക്കണോമികസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, വനം, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് തുടങ്ങിയ വിഭാഗങ്ങളിൽ നൂറുകണക്കിന്‌ തസ്തിക ഇല്ലാതാക്കി. തസ്‌തിക വെട്ടിക്കുറയ്ക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. പതിനയ്യായിരത്തിലധികം തസ്തിക ഇല്ലാതാക്കി.

വെബ് ഡെസ്ക്

Published on May 09, 2026, 12:00 AM | 1 min read

പാലക്കാട്‌ : സഹകരണ വകുപ്പിലെ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ, അസിസ്റ്റന്റ്‌ രജിസ്‌ട്രാർമാർ എന്നിവരെ ഒറ്റയടിക്ക്‌ സ്ഥലംമാറ്റാൻ തീരുമാനമായി. തിങ്കളാഴ്ചയോടെ സ്ഥലംമാറ്റപ്പട്ടിക ഇറങ്ങുമെന്നാണ്‌ സൂചന. ജോയിന്റ്‌ രജിസ്‌ട്രാർമാർ, പ്ലാനിങ്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർമാർ എന്നിവരെ ജില്ലകൾ മാറ്റി നിയമിക്കാനാണ്‌ തീരുമാനം. മന്ത്രിസഭയിൽ സിഎംപിക്കായിരിക്കും സഹകരണ വകുപ്പിന്റെ ചുമതലയെന്ന്‌ ഉറപ്പിച്ചാണ്‌ സ്ഥലംമാറ്റപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌.


താലൂക്ക്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർമാരെയും മാറ്റാൻ ധാരണയായിട്ടുണ്ട്‌. അതത്‌ ഡിസിസികൾ, സിഎംപി നേതാക്കൾ, കോൺഗ്രസ്‌ അനുകൂല ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ സംഘടന എന്നിവ നൽകിയ പട്ടികയനുസരിച്ചാണ്‌ സഹകരണ രജിസ്‌ട്രാർ സ്ഥലംമാറ്റപ്പട്ടിക തയ്യാറാക്കിയത്‌. ജില്ലാ – താലൂക്ക്‌ വകുപ്പ്‌ മേധാവികളെ ഒറ്റയടിക്ക്‌ സ്ഥലംമാറ്റിയാൽ സഹകരണ മേഖലയുടെ പ്രവർത്തനം താളംതെറ്റും. പലരേയും ജില്ലയ്ക്ക്‌ പുറത്തേക്ക്‌ സ്ഥലംമാറ്റാനും അണിയറനീക്കം സജീവം. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ്‌ മന്ത്രിസഭാ രൂപീകരണത്തിന്‌ മുമ്പുതന്നെ ഗസറ്റഡ്‌ പദവിയിലുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നീക്കം തുടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home