ad
Deshabhimani

print edition സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി ; കോൺഗ്രസ് നേതാവിന് ജീവപര്യന്തം

arrest
വെബ് ഡെസ്ക്

Published on Nov 02, 2025, 02:14 AM | 1 min read


തിരുവല്ല

സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തെ കുത്തിക്കൊന്ന കോൺഗ്രസ് നേതാവിന് ജീവപര്യന്തവും രണ്ടുവർഷം കഠിനതടവും. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്‌) യാണ്‌ ശനിയാഴ്ച വിധി പറഞ്ഞത്‌. തിരുവല്ല വളഞ്ഞവട്ടം തൈക്കടവിൽ വീട്ടിൽ മോഹൻ തൈക്കടവിലിനെയാണ്(കുരുവിള ഏലിയാസ്) ശിക്ഷിച്ചത്.

കടപ്ര പഞ്ചായത്ത് ഒന്നാം വാർഡംഗമായിരുന്ന മോഹൻ 2015 ഡിസംബർ 11ന് രാത്രി ഏഴോടെയാണ് സിപിഐ എം കടപ്ര ലോക്കൽ കമ്മിറ്റിയംഗം വളഞ്ഞവട്ടം കൊച്ചുതൈക്കടവിൽ കെ വി സാമുവേലിനെ(ഷാജി) കുത്തിക്കൊലപ്പെടുത്തിയത്. വളഞ്ഞവട്ടം പോസ്റ്റോഫീസ് ജങ്‌ഷനിലുള്ള കാത്തിരിപ്പ്‌ കേന്ദ്രത്തിലേക്ക്‌ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ഷാജി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ 2015 ഡിസംബർ 27ന് മരിച്ചു. തെരഞ്ഞെടുപ്പിൽ മോഹനെതിരെ മത്സരിച്ചതിലെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. കേസിൽ ഷാജിയുടെ മരണമൊഴി നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി ബിന്നി ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home