ad
Deshabhimani

ലെെംഗിക പീഡനം

print edition കോൺഗ്രസ് നേതാവിന്റെ 
മുൻകൂർ ജാമ്യഹർജി മാറ്റി

Congress Leader

എം പ്രശോഭ്

വെബ് ഡെസ്ക്

Published on May 13, 2026, 12:01 AM | 1 min read

കൊച്ചി: ലെെംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എം പ്രശോഭിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 19ന് പരിഗണിക്കാൻ മാറ്റി. ദളിത് യുവതിയെ ജോലി വാഗ്ദാനംചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്. ജാമ്യഹർജി എതിർത്ത് മറുപടി സമർപ്പിക്കാൻ പരാതിക്കാരിക്ക് സമയം അനുവദിച്ചു.


ഹർജിയിൽ കോടതി നേരത്തേ പരാതിക്കാരിക്ക് നോട്ടീസയച്ചിരുന്നു. ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീമാണ് ഹർജി പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് സ്പെഷ്യൽ കോടതി തള്ളിയതോടെയാണ് പ്രശോഭ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. യുവതിയുടെ പരാതിയിൽ പട്ടികജാതി-–വർഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home