കോൺഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് സഹ. സംഘം ജീവനക്കാരിയുടെ പരാതി


സ്വന്തം ലേഖകൻ
Published on Jun 10, 2025, 09:26 AM | 1 min read
തൃശൂർ: ഒല്ലൂർ ഭവന നിർമാണ സഹകരണ സംഘത്തിൽ കോൺഗ്രസ് നേതാവ് ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. കോൺഗ്രസ് ഭരണത്തിലുള്ള സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ ഡിഡിസി സെക്രട്ടറിയാണ് സ്‌ത്രീയെ പീഡിപ്പിച്ചത്. 12 വർഷമായി സംഘത്തിൽ അറ്റൻഡറായി ജോലി ചെയ്യുന്ന തന്നെ ഓഫീസിനകത്ത് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് സ്‌ത്രീ പൊലീസിൽ പരാതി നൽകി.
വനിതാ പൊലീസ് സ്‌റ്റേഷനിൽ നൽകിയപരാതിയിൽ നടപടി സ്വീകരിക്കുന്നതിനായി ഒല്ലൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. പീഡനത്തിന് ശേഷം ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും കിടപ്പറ പങ്കിടണമെന്നും ആവശ്യപ്പെട്ടു. ജോലിയിൽ സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യം കിട്ടണമെങ്കിൽ തന്നെ തൃപ്‌തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സംഘത്തിലെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഘം സെക്രട്ടറി പ്രസിഡന്റിന്റെ പ്രവൃത്തികൾക്ക് കൂട്ട് നിൽക്കുകയാണെന്നും പരാതിയിലുണ്ട്. ഇരുവരുടെയും പ്രവർത്തനം മൂലം വലിയ മാനസിക പ്രയാസമാണ് നേരിടുന്നതെന്നും പരാതിയിൽ പറയുന്നു.










0 comments