ad
Deshabhimani

print edition ജൂതസംഗീത പാരമ്പര്യം വിളിച്ചോതി 
‘കാര്‍കുഴലി' സംഗീതവിരുന്ന്

concert

കേരളത്തിലെ ജൂതവനിതകളുടെ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'കാർകുഴലി' 
പാട്ടുകളുടെ സമാഹാരം പറവൂർ നഗരസഭാ അധ്യക്ഷൻ രമേശ് ഡി കുറുപ്പ് 
ഡോ. ഓഫിറ ഗംലിയേലിന്‌ നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 09, 2026, 12:37 AM | 1 min read


കൊച്ചി

കേരളത്തിലെ ജൂതവനിതകളുടെ സമ്പന്നമായ സംഗീതപാരമ്പര്യം വിളിച്ചോതി ‘കാര്‍കുഴലി' പാട്ടുകളുടെ സംഗീതാവിഷ്കാരം. അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ്‌ സമ്മേളനത്തിന്റെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പിന്നണിഗായിക രശ്‌മി സതീഷ് കാര്‍കുഴലിയിലെ പാട്ടുകള്‍ അവതരിപ്പിച്ചു.


മധ്യകേരളത്തില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പ്രൊഫ. സ്‌കറിയ സക്കറിയയാണ് ‘കാര്‍കുഴലി' എന്നപേരില്‍ സമാഹരിച്ചത്. നൂറ്റാണ്ടുകളായി കേരളത്തിലെ ജൂതസ്ത്രീകള്‍ തലമുറകളിലേക്ക് കൈമാറി സൂക്ഷിച്ചുപോന്ന വായ്‌പാട്ടുകള്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയുംകുറിച്ചുള്ള അടയാളപ്പെടുത്തലാണ്‌.


സമാഹാരത്തിന്റെ പുസ്‌തകരൂപം പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ രമേശ് ഡി കുറുപ്പ് ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഡോ. ഓഫിറ ഗംലിയേലിന്‌ നൽകി പ്രകാശിപ്പിച്ചു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടര്‍ വി ഷാരോണ്‍, അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ്‌ കോണ്‍ഫറന്‍സ് അക്കാദമിക് കണ്‍സള്‍ട്ടന്റ്‌ പ്രൊഫ. എം എച്ച് ഇല്യാസ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home