ad
Deshabhimani

പണം തിരികെ ലഭിക്കാൻ വഞ്ചനാകേസ് നൽകാം

ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതി; ജീൻ സിങ്ങിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ശ്രദ്ധ

Land Conversion
avatar
സ്വന്തം ലേഖിക

Published on Aug 04, 2025, 06:41 PM | 1 min read

കൊച്ചി : തടവിലായ ഭാര്യയെ മോചിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ജീൻ സിങ്​ (63) നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേ ഹർജിക്കാരനെ വിവാഹം കഴിച്ചിട്ടില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ജീൻ സിങ്ങുമായി സൗഹൃദമാണ്​ ഉണ്ടായിരുന്നതെന്നും ഇത് തുടരാൻ താൽപ്പര്യമില്ലെന്നും ഗ്വാളിയർ സ്വദേശിനി ശ്രദ്ധ ലെനിൻ (42) അറിയിച്ചു. കഴിഞ്ഞദിവസം മരടിൽനിന്ന്​ പൊലീസ് കണ്ടെത്തിയ ശ്രദ്ധയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയതായിരുന്നു.


ഹർജിക്കാരനിൽനിന്ന് ഭീഷണി​ ഉണ്ടായതോടെ സൗഹൃദത്തിൽനിന്ന് ഒഴിവാക്കാനായാണ് മരിച്ചെന്ന സന്ദേശവും സംസ്കാരത്തിന്റെ ദൃശ്യങ്ങളും മറ്റ് ഫോൺ നമ്പറുകളിൽനിന്ന് അയച്ചതെന്നും യുവതി വ്യക്തമാക്കി. ബന്ധുവിന്റെ സംസ്കാരത്തിന്റെ ചിത്രങ്ങളാണ് അയച്ചത്.


യുവതിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും പള്ളിയിൽവച്ച് താലികെട്ടി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും ഹർജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടുകോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഫാഷൻ ഷോകൾ സംഘടിപ്പിച്ചിരുന്ന തനിക്ക് ജീൻ സിങ്​ പണം സ്വമേധയാ നൽകിയതാണെന്നാണ് യുവതിയുടെ വാദം. താൻ ആരുടെയും തടങ്കലിലല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി. സാമ്പത്തികവഞ്ചനയ്​ക്കെതിരെ ജീൻ സിങ്ങിന് നിയമവഴി തേടാമെന്നും വ്യക്തമാക്കി.


തൃശൂർ സ്വദേശി കെ എം ജോസഫ് സ്റ്റീവനും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നായിരുന്നു ജീൻ സിങ്ങിന്റെ പരാതി. ശ്രദ്ധ മരിച്ചെന്നുള്ള സന്ദേശം ലഭിച്ച ഫോൺ നമ്പറുകൾ പിന്തുടർന്ന് പൊലീസും പ്രോസിക്യൂഷനും നടത്തിയ അന്വേഷണമാണ്​ വഴിത്തിരിവായത്. ജോസഫ് സ്റ്റീവൻതന്നെയാണ്​ ലെനിൻ തമ്പിയെന്നും വ്യക്തമായി. ഇയാൾ യുവതിയുടെ മുൻ ഭർത്താവാണെന്ന്​ സംശയിക്കുന്നു.​ വിവാഹമോചിതരുടെ മാട്രിമോണിയൽ സെെറ്റിലൂടെയാണ് ജീൻ സിങ്ങും ശ്രദ്ധയും പരിചയപ്പെട്ടത്. ശ്രദ്ധയ്​ക്കെതിരെ വഞ്ചനാകേസ് കൊടുക്കുമെന്നും ജീൻ സിങ്​ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home