print edition അർബുദബാധിതർക്ക് തണലാകാൻ സിസിആർസി

കൊച്ചി
അർബുദത്തിനോട് പൊരുതുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. ലോകോത്തര അർബുദ ചികിത്സാസൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒന്പതുനില കെട്ടിടം തിങ്കൾ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനംചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.
മന്ത്രി പി രാജീവ് ആമുഖ പ്രഭാഷണം നടത്തും. എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇച്ഛാശക്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്
അർബുദ ചികിത്സയ്‌ക്ക് മധ്യകേരളത്തിൽ ഒരുകേന്ദ്രമുണ്ടാകണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ചെയർമാനും അന്ന് എംപിയായിരുന്ന പി രാജീവ് ജനറൽ കൺവീനറുമായിരുന്ന കൊച്ചി നഗരവികസന സമിതിയാണ്. പി രാജീവ് രാജ്യസഭയിലും ഇൗ ആവശ്യമുന്നയിച്ചു. അന്നത്തെ കേന്ദ്രസർക്കാരിൽ എട്ട് മലയാളി മന്ത്രിമാരുണ്ടായിരുന്നിട്ടും മന്ത്രിസഭയിൽ രണ്ടാമനായി എ കെ ആന്റണി ഉണ്ടായിരുന്നിട്ടും സെന്ററിനോട് മുഖം തിരിച്ചു. കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ തെരുവിലിറങ്ങി. ജനരോഷം ഭയന്ന് യുഡിഎഫ് സർക്കാർ 2014 ആഗസ്‌ത് 19ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ കല്ലിട്ട് മുങ്ങി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലിട്ടെങ്കിലും ഒരുരൂപപോലും സെന്ററിന് വകയിരുത്തിയില്ല.
2016ൽ എൽഡിഎഫ് സർക്കാർ ചുമതലയേറ്റശേഷം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ക്യാൻസർ സെന്റർ ഐപി വിഭാഗം ഉദ്ഘാടനംചെയ്തു. 2018ൽ കിഫ്ബി വഴി 345 കോടി രൂപ വകയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. 2021ൽ മന്ത്രിയായ പി രാജീവിന്റെ നേതൃത്വത്തിൽ നിർമാണം ത്വരിതഗതിയിലാക്കി. ആധുനിക നിലവാരത്തോടെ കെട്ടിടവും ഏറ്റവും നൂതന ഉപകരണ, യന്ത്ര സംവിധാനങ്ങളും ഒരുക്കി. ക്യാൻസർ ഗവേഷണത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി ധാരണപത്രം ഒപ്പുവച്ചു. സർക്കാർ ഡോക്ടർമാരുൾപ്പെടെ 190 തസ്തികകളും അനുവദിച്ചു.
(പേജ് 4 കാണുക)










0 comments