ശബരിമല ക്ഷേത്രത്തിനു മുകളിൽ തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്റർ: റിപ്പോർട്ട് തേടി

ശബരിമല ക്ഷേത്രത്തിനു മുകളിൽ തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്റർ
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ തീരസുരക്ഷാസേനയുടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സ്‌പെഷ്യൽ കമീഷണർ ആർ ജയകൃഷ്ണൻ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോർട്ട് തേടി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 ഹെലികോപ്റ്റർ സന്നിധാനത്ത് പറന്നത്.
ഹെലികോപ്റ്ററിൽ നാലുപേരാണ് ഉണ്ടായിരുന്നത്. 30 സെക്കൻഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റർ പറന്നെന്നും ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് ആരോപണം. ആദ്യമായിട്ടാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കി.










0 comments