print edition സിഒഎ -കേരളവിഷൻ സംരംഭകസംഗമം നടത്തി

സിഒഎ - കേരള വിഷൻ സംരംഭക സംഗമം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി : കേരളത്തിലെ കേബിൾ ടിവി, ബ്രോഡ്ബാൻഡ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ മേഖലകളിലെ സംരംഭകരും വ്യവസായ പ്രമുഖരും ഒത്തുചേർന്ന ‘സിഒഎ - കേരളവിഷൻ സംരംഭക കൺവൻഷൻ 2026’ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്‌തു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷനായി.
മെച്ചപ്പെട്ട ബ്രോഡ്ബാൻഡ് സേവനം ഉറപ്പാക്കാൻ ഓപ്പറേറ്റർമാർക്കായി കേരളവിഷൻ തയ്യാറാക്കിയ ഒഎൽടി 360 സോഫ്റ്റ്‌വെയർ മുഹമ്മദ് ഷിയാസ് എംഎൽഎ ലോഞ്ച് ചെയ്‌തു. കേരളവിഷൻ ഗ്രൂപ്പിന്റെ പുതുസംരംഭങ്ങളായ കേരളവിഷൻ ടൂറിസം ലി, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എന്നിവയുടെ പ്രഖ്യാപനവും ലോഗോ പ്രകാശിപ്പിക്കലും നടന്നു.
കമ്പനി എംഡി അനിൽ മംഗലത്ത് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ രാജ് മോഹൻപിള്ള, കമ്പനി എക്‌സി. ഡയറക്ടർ വി പി ബിജു, സിഒഒ എൻ പത്മകുമാർ, പ്രിൻസിപ്പൽ ആർക്കിടെക്ട് പ്രേംകുമാർ, ഡിജിറ്റൽ– ഐപിടിവി ഒടിടി ഹെഡ് ഉൻമേഷ് സദാശിവൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
കെസിസിഎൽ, കെവിബിഎൽ ചെയർമാൻ പി പി സുരേഷ് കുമാർ, സിഒഎ ജനറൽ സെക്രട്ടറി പി ബി സുരേഷ്, ന്യൂസ് മലയാളം ചാനൽ എംഡി അബൂബക്കർ സിദ്ദിഖ്, സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണൻ, സിഒഎ ട്രഷറർ ബിനു ശിവദാസ്, കേരളവിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, കേരളവിഷൻ ടേണിങ്‌സ് കൺസൾട്ടൻസി സർവീസസ് എംഡി കെ വി രാജൻ, കേരളവിഷൻ ടൂറിസം ലി എംഡി വി എസ് ജ്യോതികുമാർ, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എംഡി കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3000ലേറെ കേബിൾ ഓപ്പറേറ്റർമാർ, മുൻനിര ബ്രോഡ്കാസ്റ്റർമാർ, എംഎസ്ഒകൾ, ഐഎസ്‌പികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.








0 comments