ad
Deshabhimani

print edition സഹകരണ ബാങ്ക്‌ പരീക്ഷകൾ നീളുന്നു; ബോർഡിൽ സീറ്റിന്‌ അടി; 
ദുരിതത്തിൽ ഉദ്യോഗാർഥികൾ

Assam congress.jpg
avatar
കെ വി ശ്രുതി

Published on Jul 21, 2026, 12:01 AM | 1 min read

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പരീക്ഷാബോർഡിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരാത്തതിനാൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിയമനം നീളുന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും സംഘടനാ പ്രതിനിധികളുടെ സീറ്റ്‌ ധാരണയാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.


വിജ്‌ഞാപനംവന്ന രണ്ട്‌ പരീക്ഷ നീട്ടിയതിനുപിന്നാലെ മെയ്‌ മുപ്പതിനിറങ്ങിയ വിജ്ഞാപനത്തിനുള്ള അപേക്ഷാത്തീയതിയും നീട്ടി. പരീക്ഷയിൽ തീരുമാനമായില്ലെന്നാണ്‌ സഹകരണ സർവീസ് പരീക്ഷാ ബോർഡ്‌ നൽകുന്ന മറുപടി. ബോർഡിന്റെ ഫെബ്രുവരി 14, മാർച്ച്‌ അഞ്ച്‌ തീയതികളിലെ വിജ്ഞാപന പ്രകാരം ജൂൺ 28, ജൂലൈ 11, 19, 26, ആഗസ്‌ത്‌ 8,16 എന്നീ തീയതിയിൽ നടത്താനിരുന്ന പരീക്ഷകളാണ്‌ മാറ്റിയത്‌.


ജൂൺ 24നാണ്‌ ഇത്‌ സംബന്ധിച്ച അറിയിപ്പ്‌ നൽകിയത്‌. താമരശേരി റൂറൽ സഹകരണസംഘം സെക്രട്ടറി തസ്തികയിലേക്ക് മാത്രമുള്ളതാണ്‌ ഫെബ്രുവരി 14-ലെ വിജ്ഞാപനം. മാർച്ച്‌ അഞ്ചിന്റെ വിജ്ഞാപനത്തിൽ 94 ഒഴിവും മെയ് മുപ്പതിന്റെ വിജ്ഞാപനത്തിൽ 133 ഒഴിവുമാണുള്ളത്‌. ഉദ്യോഗാർഥികൾ കൃത്യമായ വിവരം ലഭിക്കാതെ ആശങ്കയിലാണ്‌. മാർച്ച്‌ 31നുശേഷം വിരമിച്ചവരുടെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുമില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home