മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു: എംബി രാജേഷ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി ആരുമറിയാതെ പകുതിയിലേറെയായി വെട്ടിക്കുറച്ച് കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും ഇത് കയ്യോടെ പിടിച്ചപ്പോൾ പച്ചക്കള്ളം പറയുകയാണെന്നും എം ബി രാജേഷ് പറഞ്ഞു. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്. മുന്നണിയിൽ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ മദ്യനയം യുഡിഎഫിൽ ചർച്ചയാവില്ലായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാരണം എൽഡിഎഫ് നികുതിയിളവ് പ്രഖ്യാപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. എം വി ഗോവിന്ദൻ്റെ കാലത്താണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്നതും അവാസ്തവമാണ്. എൽഡിഎഫ് ഭരിച്ച സമയത്ത് നികുതിയിളവിന് മദ്യകമ്പനി അപേക്ഷ നൽകിയിരുന്നു.എന്നാൽ മൂന്നുവർഷവും അഞ്ചുമാസവും എൽഡിഎഫ് മദ്യകമ്പനിയുടെ ഫയൽ അനക്കിയില്ല. വി ഡി സതീശൻ സർക്കാർ വന്നപോഴാണ് മദ്യ കമ്പനിയുടെ ഫയൽ ഉയർന്നെഴുന്നേറ്റത്.
ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ബാറുകൾ എല്ലാം പൂട്ടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയും തെറ്റാണ്. ബാർ കോഴ ആരോപണം വന്നപ്പോൾ ലൈസൻസ് റദ്ദാക്കുക മാത്രമാണ് ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ തുടക്കകാലത്ത് നിരവധി ബാറുകൾക്ക് അനുമതി. ബാർ കോഴ ആരോപണം വന്നപ്പോൾ ലൈസൻസ് റദ്ദാക്കി. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 813 ബിയർ ആൻഡ് വൈൻ പാർലറുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കിൽ വീണ്ടും ബാറുകൾ അടച്ചു പൂട്ടട്ടെയെന്നും എം ബി രാജേഷ് പറഞ്ഞു.









0 comments