ad
Deshabhimani

സിവില്‍ സര്‍വീസ് പ്രിലിംസ് എഴുതി ഉദ്യോഗാർഥികൾ ; കഴിഞ്ഞ തവണത്തേക്കാൾ എളുപ്പം , കട്ട്‌ ഓഫ്‌ കൂടിയേക്കും

civil service exam

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സെന്ററിൽനിന്ന്
പുറത്തേക്കുവരുന്നവർ

വെബ് ഡെസ്ക്

Published on May 26, 2025, 12:00 AM | 1 min read


തിരുവനന്തപുരം

കഴിഞ്ഞ തവണത്തേക്കാൾ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു ഇത്തവണയെന്ന്‌ ഒന്നാംഘട്ട സിവിൽ സർവീസ് പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ. ഇതുമൂലം കട്ട്‌ ഓഫിൽ അഞ്ചുമാർക്കിന്റെ വർധന പ്രതീക്ഷിക്കുന്നതായി അക്കാദമിക്‌ വിദഗ്‌ധർ പറയുന്നു. കഴിഞ്ഞ തവണ ജനറലിൽ 87 ആയിരുന്നു കട്ട്‌ ഓഫ്‌. പൊതുകാര്യങ്ങളിൽ കൃത്യമായ ധാരണയുള്ളവർക്ക്‌ മാർക്ക്‌ നേടാൻ കഴിയുംവിധമായിരുന്നു ചോദ്യങ്ങൾ.


സാമാന്യ ബുദ്ധി ഉപയോഗിച്ച്‌ ചോദ്യങ്ങളെ നേരിട്ടവർക്ക്‌ ഇത്തവണ പ്രിലിംസ്‌ കടക്കാനാകും എന്നാണ്‌ അധ്യാപകരുടെ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 35,000 പേരാണ്‌ പരീക്ഷ എഴുതിയത്‌. രാവിലെ 9.30 മുതൽ 11.30 വരെയും പകൽ 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനായിട്ടായായിരുന്നു പരീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home