സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൽ ഇന്ദിര അന്തരിച്ചു

എൽ ഇന്ദിര
പുതുപ്പരിയാരം (പാലക്കാട്): സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയുമായ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേലെ മുരളി ഹാപ്പിനഗർ ഷൈൻവില്ലയിൽ എൽ ഇന്ദിര (68) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.
നിലവിൽ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. സിപിഐ എം പുതുപ്പരിയാരം ലോക്കൽ കമ്മിറ്റി അംഗം, ആശാവർക്കേഴ്‌സ് (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്, വർക്കിങ് വുമൺസ് സംസ്ഥാന കമ്മിറ്റി അംഗം, ഗാർഹിക തൊഴിലാളി ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മുണ്ടൂർ എരിയാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം, പാലക്കാട് സഹകരണ അർബൻ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അസുഖബാധിതയായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേശാഭിമാനി പാലക്കാട് യൂണിറ്റ് മാനേജർ ഐ പി ഷൈൻ മകനാണ്. ഭർത്താവ്: സിഐടിയു നേതാവും പുതുപ്പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായ ആർ പുരുഷോത്തമൻ. മരുമകൾ : ലില്ലി.










0 comments