ad
Deshabhimani

ചിറ്റാറിനെ ഭീതിയിലാക്കിയ കടുവയെ കിണറ്റിൽനിന്ന് പുറത്തെടുത്തു

Tiger caught at Chittar

കിണറ്റില്‍നിന്ന് പുറത്തെടുത്ത കടുവ വലയില്‍

വെബ് ഡെസ്ക്

Published on Dec 30, 2025, 04:10 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു. വനപാലകർ വലയിലാക്കിയശേഷം മയക്കുവെടിവെച്ചാണ് കടുവയെ പുറത്തെടുത്തത്. വനംവകുപ്പ് പ്രത്യേകമായി തയ്യാറാക്കിയ കൂട്ടിലേക്ക് കടുവയെ മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം കാട്ടിൽ സുരക്ഷിതമായ സ്ഥലത്തേക്ക് തുറന്നുവിടും.


ചൊവ്വ പുലർച്ചെയാണ് കൊല്ലംപറമ്പിൽ സദാശിവൻ എന്നയാളുടെ പറമ്പിലെ കിണറ്റിൽ കടുവ വീണത്. 15 അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് കടുവ വീണത്. ഇതിന് സമീപത്തായി ഒരു പന്നി ഫാമും പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ കടുവയെ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.


സ്ഥലത്തെത്തിയ വനപാലകർ കിണറ്റിലെ വെള്ളംവറ്റിച്ച് കടുവയെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കിണറിനുള്ളിലെ മോട്ടോറിന്റെ പൈപ്പ് ഉൾപ്പെടെ കടുവ കടിച്ച് നശിപ്പിച്ചിരുന്നു. തുടർന്നാണ് മയക്കുവെടിവെക്കാൻ തീരുമാനിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home