മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹശ്രമം; വരനും വീട്ടുകാർക്കുമെതിരെ കേസ്

പ്രതീകാത്മക ചിത്രം
കാടാമ്പുഴ: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹശ്രമം. 14 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച വീട്ടുകാർക്കും വരനും വിവാഹനിശ്ചയത്തിൽ പങ്കെടുത്തവർക്കുമെതിരെ പൊലീസ് കേസ് എടുത്തു.
മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വരനും വീട്ടുകാർക്കും വിവാഹനിശ്ചയത്തിൽ പങ്കെടുത്ത പത്ത് പേർക്കും എതിരെയാണ് കേസ്.
പ്രായപൂർത്തിയായ യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. സംഭവത്തിൽ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.










0 comments