ad
Deshabhimani

യുവജനങ്ങൾക്ക് ഇത്തരമൊരു പദ്ധതി രാജ്യത്ത്‌ ആദ്യം

print edition യുവതയ്‌ക്കൊപ്പം ; നൈപുണിക്ക്‌ സർക്കാരിന്റെ പിന്തുണ

connect

‘മുഖ്യമന്ത്രിയുടെ കണക്ട്‌ ടു വർക്ക്’ പദ്ധതിയുടെ ഉദ്‌ഘാടനവേദിയിൽ സമ്മതപത്രം ലഭിച്ച ഗുണഭോക്താവ്‌ ദേവിക അയ്യപ്പന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈകൊടുക്കുന്നു

വെബ് ഡെസ്ക്

Published on Jan 22, 2026, 02:58 AM | 1 min read


തിരുവനന്തപുരം

യുവജനങ്ങളെ ചേർത്തുപിടിച്ച്‌ അവരുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച "മുഖ്യമന്ത്രിയുടെ കണക്‌ട്‌ ടു വർക്ക്' പദ്ധതിക്ക്‌ തുടക്കം. പഠനശേഷം തൊഴിൽ നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സരപ്പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കും ഒരു വർഷംവരെ മാസം ആയിരം രൂപവീതം നൽകുന്നതാണ്‌ പദ്ധതി. അഞ്ചു ലക്ഷംപേർക്ക്‌ സഹായം നൽകാനാണ്‌ ലക്ഷ്യമിടുന്നത്‌.


രാജ്യത്ത്‌ ആദ്യമായാണ്‌ യുവജനങ്ങൾക്കായി ഇത്തരമൊരു ധനസഹായ പദ്ധതി നടപ്പാക്കുന്നത്‌. മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ച്‌ രണ്ടുമാസം പിന്നിടുമ്പോഴേക്ക്‌ ‘കണക്ട്‌ ടു വർക്ക്‌’ യാഥാർഥ്യമാക്കാനായി. നിശാഗാന്ധി ഓഡിറ്റോറിയത്തിൽ നൂറുകണക്കിന്‌ യുവാക്കളെ സാക്ഷിയാക്കി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.യുവജനങ്ങളെ ഉൽപ്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതികൂടിയാണ്‌ കണക്ട്‌ ടു വർക്ക്‌ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പഠനംകഴിഞ്ഞ്‌ ജോലിക്ക്‌ തയ്യാറെടുക്കുന്ന ധാരാളംപേർ നാട്ടിലുണ്ട്‌. ഓരോ ജോലിക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത മാത്രംപോരാ, പ്രത്യേകമായ നൈപുണ്യംകൂടി വേണം. അതാവശ്യമുള്ളവർക്ക്‌ പിന്തുണ നൽകാനാണ്‌ പദ്ധതി– മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിലേക്ക്‌ തെരഞ്ഞെടുത്ത 10 പേർക്ക്‌ സമ്മതപത്രം കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി.


കണക്‌ട്‌ ടു വർക്ക്

സംസ്ഥാന തൊഴിൽ വകുപ്പിനുകീഴിലെ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം ഇവയിലേതെങ്കിലും പൂർത്തിയാക്കി നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് ആനുകൂല്യം നൽകുന്നത്‌. അഞ്ച്‌ ലക്ഷംവരെ കുടുംബ വാർഷികവരുമാനമുള്ള 18– 30 പ്രായപരിധിയിലുള്ളവർക്ക്‌ അപേക്ഷിക്കാം.35,000ലേറെ അപേക്ഷകളാണ്‌ ലഭിച്ചത്‌. സൂക്ഷ്‌മപരിശോധന പൂർത്തിയാക്കി അർഹരായ 10,000 പേരുടെ ആദ്യപട്ടിക തയ്യാറാക്കി. ഇവർക്ക്‌ ഇപ്പോൾ മുതൽ സഹായം ലഭിക്കും. eemployment.kerala.gov.in പോർട്ടൽവഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.


connect



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home