മുഖ്യമന്ത്രി 'എയറിൽ' തന്നെ; ഇന്നത്തെ മുഴുവൻ പരിപാടിയും ഹെലികോപ്റ്ററിൽ

തിരുവനന്തപുരം: അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകൾ ഹെലിക്കോപ്റ്ററിൽ തന്നെ. ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ പറന്ന് തുടങ്ങിയ മുഖ്യമന്ത്രി, ഈ യാത്ര സ്ഥിരമാക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ നിന്നും പറന്നെത്തിയ മുഖ്യമന്ത്രി, ചൊവ്വാഴ്ചത്തെ എല്ലാം പരിപാടിയും പ്ലാൻ ചെയ്തത് ഹെലികോപ്റ്ററിലാണ്.
രാവിലെ തിരുവനന്തപുരത്ത് നിന്നും പാലക്കാട്ടേക്കാണ് മുഖ്യമന്ത്രി പറന്നത്. ചിറ്റൂരിലെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതന് ആദരാഞ്ജലി അർപ്പിക്കാനാണ് പാലക്കാട് എത്തുന്നത്. പാലക്കാട് ചിറ്റൂർ ഗവ. കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. പിന്നീട് ചിറ്റൂരിൽ നിന്നും തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് പോകും. ഇടുക്കി മുൻ എംഎൽഎയും ഇടുക്കി പ്രഥമ ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റ്യാനിയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയപ്പോൾ അത് ധൂർത്ത് ആണെന്നും മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കുകയാണെന്നുമായിരുന്നു വി ഡി സതീശന്‍റെ വാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയശേഷം നിരവധി തവണ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് അധികാരത്തിലേറിയതോടെ മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ ആവശ്യത്തിനായി ഹെലികോപ്റ്റർ നിരന്തരം ഉപയോഗിക്കുകയാണ്.









0 comments