ad
Deshabhimani

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

LORRY BUS COLLISSION MALAPPURAM
വെബ് ഡെസ്ക്

Published on Sep 08, 2026, 12:20 PM | 1 min read

മലപ്പുറം: മലപ്പുറം നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു. ഇവരെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല. ബസിലെ ഭൂരിഭാ​ഗം യാത്രക്കാരും വിദ്യാർഥികളായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചമ്രവട്ടത്ത് നിന്ന് ദേശിയപാതയിലേക്ക് വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ​ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home