ad
Deshabhimani

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

Chenthi Anil

ചേന്തി അനിൽ

വെബ് ഡെസ്ക്

Published on Aug 29, 2026, 07:41 AM | 1 min read

തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡ‍ിസിസി അം​ഗം ചേന്തി അനിൽ അറസ്റ്റിൽ. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ചാണ് അനിലിനെ ചതയദിനാഘോഷം നടന്ന സ്ഥലത്ത് നിന്നാണ് അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും.


മുഖ്യമന്ത്രിയുടെ ഒദ്യോദ​ഗിക ജോലി തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, മോശമായി പെരുമാറൽ, ​ഗതാ​ഗത ത‌ടസമുണ്ടാക്കി എന്നീ കുറ്റങ്ങൾ ചുമത്തി അനിലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തത്. വെള്ളി വൈകീട്ട് 6 മണിയോടെയാണ് സംഭവം. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവർത്തകർ തടഞ്ഞത്.


വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ വി ഡി സതീശൻ വളരെ മോശം വാക്കുകൾ ഉപയോ​ഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടർന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകർ പറഞ്ഞിരുന്നു. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home