print edition ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ നാവിൽ കൊത്തിക്കുന്നു: തിരുത്തുമായി ചെന്നിത്തല

തിരുവനന്തപുരം : ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ നാവിൽ കൊത്തിക്കുന്നു എന്ന് പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റ് ചൂണ്ടിക്കാണിച്ച ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് പിന്നാലെയാണ് തിരുത്ത്. മന്ത്രി ലാഘവത്തോടെ പറഞ്ഞത് ശാസ്ത്രീയമായി തെറ്റാണെന്നും ആളുകൾ അനുകരിക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും ഷിംന വിമർശിച്ചിരുന്നു. അണലികളെ ഉപയോഗിക്കുന്നു എന്നത് വസ്തുതാപരമായി തെറ്റാണെന്നും എന്നാൽ, പാമ്പുകളെ ലഹരിക്കായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളുണെന്നും ചെന്നിത്തല ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.











0 comments