പുനഃസംഘടന ഉടൻ പൂർത്തിയാകും: ചെന്നിത്തല

കോഴിക്കോട് : കെപിസിസി പുനഃസംഘടനാ ചർച്ച തുടരുകയാണെന്നും ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിജിലൻസ് കോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.








0 comments