Deshabhimani

ജൂതപള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ടെല​ഗ്രാം ​ഗ്രൂപ്പുകളിൽ ചാറ്റ്: അന്വേഷണം ഊർജിതം

Synagogue Ernakulam

കൊച്ചി ഡിസിപി അരുൺ കെ പവിത്രൻ, പുറത്തുവന്ന സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Oct 14, 2026, 04:31 PM | 1 min read

കൊച്ചി: ജൂതപള്ളി ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ടെല​ഗ്രാം ചാറ്റുകളിൽ ദുരൂഹത തുട‌രുന്നു. തിങ്കളാഴ്ച പുലർച്ചെ മാർക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിയുമായി ബന്ധമുള്ള ബ്ലോസമെന്ന നഴ്സറിയിൽ തീയിടുകയായിരുന്നു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പള്ളിക്ക് സമീപം ഒരാൾ നടന്നുവരുന്നതും തീയിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായിരുന്നു. എറണാകുളം പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ (32) എന്ന യുവാവിനെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊച്ചി ഡിസിപി അരുൺ കെ പവിത്രൻ പറഞ്ഞു.


പ്രതിയുടെ ഫോണിലെ ടെല​ഗ്രാമിൽ ജൂതപള്ളി ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകളും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിസിപി പറഞ്ഞു. നിരവധി ടെല​ഗ്രാം ​ഗ്രൂപ്പുകള‍ിൽ പ്രതി അം​ഗമാണ്. അതിൽ ചില ​ഗ്രൂപ്പുകളിലാണ് കേസുമായി ബന്ധപ്പെട്ടുള്ള ചാറ്റുകൾ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളും കണ്ടെത്തിയതായും ഡിസിപി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഫോറൻസിക് പരിശോധന ഉൾപ്പടെ നട‌ത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയൊള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home