നീറ്റ് ചോദ്യപേപ്പര് ചോര്ച്ച: അന്വേഷണം ഇടനിലക്കാരിൽ ഒതുങ്ങി, അനുബന്ധ കുറ്റപത്രം സമര്പ്പിച്ച് സിബിഐ

ന്യൂഡൽഹി:വിവാദമായ നീറ്റ് ചോദ്യപേപ്പര് ചോര്ച്ച സംബന്ധിച്ച അന്വേഷണത്തിൽ സിബിഐ അനുബന്ധ കുറ്റപത്രം സമര്പ്പിച്ചു. കേസിൽ ഒടുവിൽ അറസ്റ്റിലായ ശേഷ്റാവ് ബജ്റംഗ് സൂര്യവംശി എന്ന രാജ് സൂര്യവംശിക്കെതിരായാണ് കുറ്റപത്രം. കേസിലെ 14-ാം പ്രതിയാണ് ഇയാൾ.
മറ്റ് പ്രതികളിൽ ഒരാളായ ശുഭം ഖൈര്നറുമായി ചേര്ന്ന് ചോര്ത്തിക്കിട്ടിയ പേപ്പര് വിവിധ വിദ്യാര്ഥികൾക്ക് നൽകകയും അവരുടെ രക്ഷിതാക്കളിൽ നിന്നും പണം വാങ്ങിക്കയും ചെയ്തതായാണ് രാജ് സൂര്യവംശിക്ക് എതിരായ കേസ്. പണം ലഭിക്കുന്നത് ഉറപ്പാക്കാൻ ചോദ്യപേപ്പര് നൽകിയ കുട്ടികളുടെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട അസൽ രേഖകൾ ഇയാൾ കൈക്കലാക്കിയിരുന്നു. മുഴുവൻ തുകയും നൽകിക്കഴിഞ്ഞ് തിരിച്ചു നൽകും എന്ന് വ്യവസ്ഥ വെച്ചു. സെപ്തംബര് രണ്ടിനാണ് ഇയാൾ അറസ്റ്റിലായത്.
ആദ്യ കുറ്റപത്രം സമര്പ്പിച്ചത് ആഗസ്ത് 12 നാണ്. കേസിൽ 13 പ്രതികളാണുള്ളത്. ചോദ്യങ്ങളുടെ സീരിസുകൾ തയാറാക്കിയവര്, തര്ജമ ചെയ്തവര്, ഇടനിലക്കാര് എന്നിങ്ങനെയാണ് ഇവരുടെ കേസിലെ പങ്ക്. നാഷണൽ ടെസ്റ്റിങ് ഏജൻസി ഉൾപ്പെടെ പേപ്പര് ചോര്ച്ചയ്ക്ക് സാഹചര്യം ഒരുക്കിയവരും വീഴ്ച വരുത്തിയവരും ആരും അന്വേഷണ പരധിയിൽ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ കുറ്റപത്രത്തോടെ കേസ് കൂടുൽ ചുരുങ്ങിയതായി വ്യക്തമാവുന്നു.
Related News
മെയ് 13, 2026-ൽ രാജസ്ഥാനിൽ മംഗിലാൽ, ദിനേശ്, വികാസ് ബിവാൾ എന്നിവരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് സിബിഐയുടെ അന്വേഷണം ആരംഭിച്ചത്. വീഴ്ചയ്ക്ക് ഇടയാക്കിയവരെയും ഇതിന് ഔദ്യോഗി സംവിധാനങ്ങളിൽ പഴുതുകൾ ഒരുക്കി നൽകിയവരെയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരും എന്നായിരുന്നു അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാൻ ഉറപ്പ് നൽകിയത്. പരീക്ഷാ ചോര്ച്ചയിൽ ശക്തമായ പ്രതിഷേധവും രാജ്യവ്യാപകമായ പ്രക്ഷോഭവും ഉയര്ന്നതോടെ മന്ത്രി രാജി വെച്ചു. പുതിയ മന്ത്രി ചുമലയേറ്റും. എങ്കിലും കേസ് നേരത്തെയുള്ള വൃത്തത്തിൽ തന്നെ തുടുരന്ന സാഹചര്യമാണ്.
Related News
നീറ്റ്-യുജി പരീക്ഷ മെയ് മൂന്നിനാണ് ആദ്യം നടത്തിയത്. ചോർച്ചാ വിവാദങ്ങളെ തുടർന്ന് മെയ് 12 ന് പരീക്ഷ റദ്ദാക്കി. ജൂൺ 21 ന് പുന:പരീക്ഷ നടത്തി. വിദ്യാര്ഥികൾ തന്നെയാണ് ചോദ്യപേപ്പര് ചോര്ച്ച അന്വേഷിച്ച് കണ്ടു പിടിച്ച് പുറത്തെത്തിച്ചത്. ആദ്യഘട്ടത്തിൽ ഇത് നിഷേധിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തെളിവുകൾ പുറത്തു വിട്ടതോടെ സര്ക്കാര് നിസഹായമായി. 25 ഓളം വിദ്യാര്ഥികൾ നിരാശയിൽ ജീവനൊടുക്കി. രാജ്യം മുഴുവൻ ജനവികാരം കേന്ദ്ര സര്ക്കാരന്റെ നിസംഗയ്ക്കും കഴിവുകേടിനും എതിരായി ഉയര്ന്നു. ഇതോടൊപ്പം വിദ്യാര്ഥി പ്രക്ഷോഭവും ശക്തമായതോടെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 92 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. രണ്ട് മാസത്തോളം നീണ്ടുനിന്ന അന്വേഷണമാണ് നടത്തിയത്.









0 comments