print edition ഫോം വിതരണം 90 ശതമാനം പിന്നിട്ടെന്ന് സിഇഒ

തിരുവനന്തപുരം: എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 2, 51,82,253 പേർക്ക് (90.42 ശതമാനം) എന്യൂമെറേഷൻ ഫോം വിതരണംചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഫോമുകൾ വിതരണം ചെയ്യാതെ, വിതരണം ചെയ്തതായി അപ്‌ഡേഷൻ നടത്താൻ ബിഎൽഒമാർക്ക് നിർദേശം ലഭിച്ചെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് തെറ്റായ വിവരമാണെന്നാണ് മനസ്സിലാക്കുന്നത്.
ഇആർഒമാരുടെയും കലക്ടർമാരുടെയും ഓൺലൈൻ യോഗം ചേർന്ന് ഇൗ വിഷയം അറിയിച്ചിട്ടുണ്ട്. ഫോം വിതരണം ചെയ്ത ശേഷം മാത്രമേ അപ്‌ഡേഷൻ നടത്താവൂ എന്ന് ബിഎൽഒമാർക്ക് കർശന നിർദേശം നൽകി. മലയോര മേഖലകളിൽപ്പോലും ബിഎൽഒമാർ ഗൃഹസന്ദർശനം നടത്തി തിരിച്ചെത്തിയശേഷമാണ് അപ്ഡേഷൻ നടത്തുന്നതെന്നും നഗര മേഖലയിൽ ഫോം വിതരണം മന്ദഗതിയിലാണെന്നും കേൽക്കർ പറഞ്ഞു.







0 comments