ad
Deshabhimani

print edition നവലോകം പുതുസമരം

SUDEP DHUTTA.
avatar
വിജേഷ്‌ ചൂടൽ

Published on Jan 18, 2026, 07:44 AM | 2 min read

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശസമരങ്ങൾക്കു നേതൃത്വം നൽകുന്ന സിഐടിയുവിന്റെ അമരത്തിപ്പോൾ അനുഭവക്കരുത്തിന്റെ ഉൾക്കാന്പും നവഭാവുകത്വത്തിന്റെ തെളിമയുമാണ്‌. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിനൊപ്പം പ്രസിഡന്റായി വിശാഖപട്ടണം സമ്മേളനം തെരഞ്ഞെടുത്തത്‌ പശ്ചിമബംഗാളിൽനിന്നുള്ള നാൽപ്പതുകാരൻ സുദീപ് ദത്തയെ. പുതിയകാലത്തിന്റെ വെല്ലുവിളികളെക്കുറിച്ച്‌ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ സുദീപ്‌. ​പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സിഐടിയു എത്രത്തോളം സജ്ജമാണ്‌? ​ഇക്കഴിഞ്ഞ സമ്മേളനത്തിനു മുന്പുതന്നെ ഇ‍ൗ വിഷയം സിഐടിയു ചർച്ചചെയ്‌തിട്ടുണ്ട്‌.

യങ്‌ വർക്കേഴ്‌സ്‌ സബ്‌കമ്മിറ്റികൾ എല്ലാ യൂണിയനുകളിലും രൂപീകരിക്കാൻ തുടങ്ങി. സംഘടിത മേഖലയിലാണ്‌ ആദ്യ പരിഗണന. അസംഘടിത മേഖയിലേക്കും വ്യാപിപ്പിക്കും. പുതിയ തലമുറയ്ക്ക്‌ ആശയപരമായി ഉൾക്കാഴ്ച പകരുകമാത്രമല്ല, അവരെ നേതൃത്വത്തിലേക്ക്‌ എത്തിക്കുകയാണ്‌ സിഐടിയു ലക്ഷ്യമിടുന്നത്‌. ​ട്രേഡ്‌ യൂണിയൻ പ്രവർത്തനവും സമരരൂപങ്ങളും കാലാനുസൃതമായി നവീകരിക്കേണ്ടതില്ലേ? ​പുതുതലമുറയുടെ പ്രതിസന്ധി അങ്ങേയറ്റം ആഴത്തിഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശസമരങ്ങൾക്കു നേതൃത്വം നൽകുന്ന സിഐടിയുവിന്റെ അമരത്തിപ്പോൾ അനുഭവക്കരുത്തിന്റെ ഉൾക്കാന്പും നവഭാവുകത്വത്തിന്റെ തെളിമയുമാണ്‌. ലുള്ളതാണ്‌. പരന്പരാഗത രീതികളിൽനിന്ന്‌ മാറി അത്‌ പ്രകടിപ്പിക്കനുള്ള മാർഗങ്ങൾ അവർക്ക്‌ ആവശ്യമുണ്ട്‌. പ്രക്ഷോഭങ്ങൾ കൂടുതൽ തീവ്രമാക്കാനും കാലാനുസൃതമായി നവീകരിക്കാനും അവർ ആഗ്രഹിക്കുന്നു. ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്‌ ഇത്തരത്തിലുള്ള മാറ്റത്തിന്റെ പുതിയ തുടക്കമാകും.

പുതുതലമുറയുടെ ആശയങ്ങളും ലോകവീക്ഷണവും സംഘടനയിൽ പ്രതിഫലിപ്പിക്കുകകൂടിയാണ്‌ ലക്ഷ്യമിടുന്നത്‌. കൂടുതൽ യുവജനങ്ങളെ ഒപ്പംചേർക്കാൻ കഴിയുമെന്നുതന്നെയാണ്‌ കരുതുന്നത്‌. ​‘അദൃശ്യ തൊഴിലാളി’കളുടെ ട്രേഡ്‌യൂണിയൻ സംഘാടനം എത്രത്തോളം സാധ്യമാണ്‌? ​പുതിയ രൂപത്തിലുള്ള തൊഴിലിന്‌ അതിനനുസൃതമായി പുതിയ രൂപത്തിലുള്ള സംഘടനയും ആവശ്യമാണെന്ന്‌ സിഐടിയു തിരിച്ചറിയുന്നു. ഗിഗ്‌ തൊഴിലാളികളുടെ കാര്യത്തിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾക്ക്‌ തുടക്കംകുറിച്ചുകഴിഞ്ഞു. സിഐടിയുവിന്റെ ബാനറിനു കീഴിയും അല്ലാതെയും വിവിധ സംസ്ഥാനങ്ങളിൽ ഗിഗ്‌ തൊഴിലാളികളുടെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്‌. കഴിഞ്ഞമാസമാണ്‌ ഒരു ഗിഗ്‌ വർക്കറുടെ ഐഡി ബ്ലോക്കായത്‌. യൂണിയൻ ഇടപെട്ടതുകൊണ്ടുമാത്രമാണ്‌ അയാളെ നിരുപാധികമായി തിരിച്ചെടുത്തത്‌. ചെറുത്തുനിൽപ്പിന്റെ ഫലമായാണ്‌ ‘10 മിനിറ്റ്‌ ഡെലിവറി’ സംവിധാനം നിർത്തലാക്കിയത്‌. ഇത്തരം സമരങ്ങളെ പൊതുധാരയിൽ കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്‌. തൊഴിലുടമ–തൊഴിലാളിബന്ധം ദുർബലവും അനുദിനം മാറിമറിയുന്നതുമാണ്‌. അപ്പോൾ പ്രവർത്തനവും സംഘടാനവും പ്രക്ഷോഭരീതിയുമെല്ലാം കാലാനുസൃതമാകണംനവലോകം പുതുസമരം.

അസംഘടിത വിഭാഗങ്ങളാണെന്ന്‌ പൊതുവേ വിലയിരുത്തുന്പോഴൂം രാജ്യത്തിന്റെ ചലനം തന്നെ സ്‌തംഭിപ്പിക്കാൻ കഴിയുന്ന തരത്തിൽ പുതിയ തൊഴിൽമേഖലകൾ മാറിയിട്ടുണ്ട്‌. ​ഐടി മേഖലയിലെ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശസമരങ്ങൾക്കു നേതൃത്വം നൽകുന്ന സിഐടിയുവിന്റെ അമരത്തിപ്പോൾ അനുഭവക്കരുത്തിന്റെ ഉൾക്കാന്പും നവഭാവുകത്വത്തിന്റെ തെളിമയുമാണ്‌. സംഘാടനത്തിൽ ലക്ഷ്യമിട്ട പുരോഗതി ഉണ്ടായിട്ടുണ്ടോ? ​മിക്ക സംസ്ഥാനങ്ങളിലും ഐടി മേഖലയിൽ സിഐടിയു യൂണിയനുകളുണ്ട്‌. അതത്‌ കന്പനി അടിസ്ഥാനത്തിലുള്ള യൂണിയൻ രൂപീകരണവും പ്രവർത്തനവും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ വ്യവസായിക മേഖലാടിസ്ഥാനത്തിൽ യൂണിയൻ സംഘടിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കർണാടകത്തിൽ ഐടി ജീവനക്കാരുടെ ജോലിസമയം ദീർഘിപ്പിക്കാനുള്ള നീക്കം നടപ്പാക്കാതെ പോയത്‌ ഇത്തരത്തിൽ നടന്ന ശക്തമായ സമരം കാരണമാണ്‌. സിഐടിയുവിന്റെ ഇടപെടൽ ഇക്കാര്യത്തിൽ നിർണായക പങ്കുവഹിച്ചു. ​സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കാനും പുതുപ്രചാരണ രീതി ആവിഷ്‌കരിക്കാനും ഇടപെടേണ്ടതില്ലേ? ​സിഐടിയു ഇപ്പോഴും പരന്പരാഗത പ്രചാരണരീതികളിൽനിന്ന്‌ ഏറെയൊന്നും മാറിയിട്ടില്ല എന്ന വിമർശനം ഉൾക്കൊള്ളുന്നു. സമൂഹമാധ്യമങ്ങളെ തൊഴിലാളിവർഗത്തിന്റെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്നതിൽ ഏറെ മുന്നേറേണ്ടതുണ്ട്‌. പുതിയകാലത്ത്‌ നിർണായകമായ പ്രവർത്തനമാണിതെന്ന കാര്യത്തിൽ സംശയമില്ല. ​

ഫെബ്രുവരി 12ന്റെ പണിമുടക്ക്‌ എങ്ങനെയാണ്‌ വ്യത്യസ്തമാകുന്നത്‌? ​തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ലേബർകോഡുകൾക്കെതിരെ പ്രക്ഷോഭത്തിന്‌ ട്രേഡ്‌യൂണിയനുകൾ ആലോചിക്കുന്പോൾ തന്നെ കർഷക–കർഷകത്തൊഴിലാളി സംഘടനകൾ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പുനിയമം അട്ടിമറിക്കുന്നതിനെതിരെയും വൈദ്യുതിനിയമഭേദഗതിക്കെതിരെയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ യോജിച്ച പ്രക്ഷോഭത്തിന്‌ സംഘടനകൾ ഒത്തുചേരുകയാണ്‌. ​ലോകമുതലാളിത്തം അകപ്പെട്ട പ്രതിസന്ധി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക്‌ അടിച്ചേൽപ്പിക്കാനാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌. ഫെബ്രുവരി 12ന്‌ നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ അണിനിരക്കുന്ന ഐതിഹാസികമായ തൊഴിലാളിമുന്നേറ്റം ഉജ്വലമായ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായി അന്താരാഷ്‌ട്ര ശ്രദ്ധനേടും. ​പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച്‌? ​ എസ്‌ഐആർ ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത്‌ സിപിഐ എം ശക്തമായ പ്രക്ഷോഭം തുടരുകയാണ്‌.

കോൺഗ്രസോ ബിജെപിയോ മറ്റു കക്ഷികളോ ഇതിനൊന്നും മെനക്കെടുന്നില്ല. അധികാരത്തിനായുള്ള ഇവരുടെ മൽപ്പിടിത്തത്തിനിടയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ സിപിഐ എം മാത്രമേയുള്ളൂ. ഇത്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിന്റെ പാതയിലാണ്‌. ഇത്തവണ അതിന്റെ സൂചനകൾ ദൃശ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home