'പ്രൈവറ്റി'നും സെൻസർ ബോർഡിന്റെ വെട്ട്

കൊച്ചി: ഹാലിന് പിന്നാലെ 'പ്രൈവറ്റ്' സിനിമയ്ക്കും സെൻസർ ബോർഡിന്റെ വെട്ട്. നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രം 'ഇടതുപക്ഷ തീവ്രവാദം' പ്രചരിപ്പിക്കുന്നു എന്ന ആരോപണമുയർത്തിയാണ് സെൻസർ ബോർഡ് കട്ട് നിർദ്ദേശിച്ചത്.
അപ്പീലുമായി മുന്നോട്ട് പോയതിന് ശേഷമാണ് ഒമ്പത് മാറ്റങ്ങളോടെ 'പ്രൈവറ്റ്' വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയത്. ആദ്യം ആഗസ്ത് ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് വൈകുകയായിരുന്നു.
സമീപകാലത്തായി മലയാള സിനിമയിൽ സെൻസർ ബോർഡ് വരുത്തുന്ന കട്ടുകളും മാറ്റങ്ങളും വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. 'പ്രൈവറ്റി'ന്റെ വിഷയത്തിൽ 'ലെഫ്റ്റ് എക്‌സ്ട്രീമിസം' ആണ് ആരോപണമെങ്കിൽ, മറ്റ് പ്രമുഖ ചിത്രങ്ങൾക്കും സമാനമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. പ്രധാനമായും സംഘപരിവാറിനെ കുറിച്ചുള്ള പരാമർശങ്ങളോ സീനുകളോ ഒക്കെ ആണ് സെൻസർ ബോർഡ് വെട്ടുന്നത്.
ഷെയ്ൻ നിഗം നായകനായ 'ഹാൽ' ബീഫ് കഴിക്കുന്ന സീൻ, ധ്വജപ്രണാമം തുടങ്ങിയ കാരണങ്ങൾ കൊണ്ടായിരുന്നു സെൻസർ ബോർഡിന്റെ കത്രികയ്ക്ക് ഇരയായത്.
'ജാനകി vs സ്റ്റേറ്റ്', 'എമ്പുരാൻ'തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഈ സിനിമകൾക്കും സെൻസർ ബോർഡിന്റെ വെട്ട്.










0 comments