ad
Deshabhimani

print edition സിബിഎസ്‌ഇ പുനർമൂല്യനിർണയം: ഇന്ന്‌ അർധരാത്രിവരെ അപേക്ഷിക്കാം

CBSE
വെബ് ഡെസ്ക്

Published on May 25, 2026, 12:38 AM | 1 min read

ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ്‌ പരീക്ഷാഫലം പുനർമൂല്യനിർണയത്തിന്‌ ഉത്തരക്കടലാസുകളുടെ പകർപ്പിന്‌ അപേക്ഷിക്കാനുള്ള സമയം മൂന്നാമതും നീട്ടി. തിങ്കളാഴ്‌ച അർധരാത്രിവരെയാണ്‌ സമയം നീട്ടിയത്‌. സിബിഎസ്‌ഇ വെബ്സൈറ്റിന്റെ സാങ്കേതികപ്രശ്‌നങ്ങൾ വിദ്യാർഥികളെ വലച്ചതോടെയാണ്‌ അവസാന തീയതി 22ൽനിന്ന്‌ 23ലേക്ക്‌ നീട്ടിയത്‌.


പരാതികൾക്ക്‌ പരിഹാരമാകാതെ വന്നതോടെ 24ലേക്കും തുടർന്ന്‌ 25ലേക്കും നീട്ടുകയായിരുന്നു. അതേസമയം, ഉത്തരക്കടലാസുകളുടെ പകർപ്പ്‌ ലഭിച്ചശേഷം പുനർമൂല്യനിർണയത്തിനുള്ള രണ്ടാംഘട്ട അപേക്ഷയ്‌ക്കുള്ള സമയം 26 മുതൽ 29 വരെയാണ്‌. ഇതു നീട്ടിയിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home