Deshabhimani

print edition സിബിഎൽ അഞ്ചാം മത്സരം; വിജയതീരത്ത് 
മേൽപ്പാടം ചുണ്ടൻ

melppadam chundan.
വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

കൊച്ചി : ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണിലെ അഞ്ചാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ(4.08.064 മിനിറ്റ്) വിജയികളായി. വീയപുരം രണ്ടും (04.08.166 മിനിറ്റ്), നടുഭാഗം(04.0 8.514 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. കേവലം എട്ട് മൈക്രോ സെക്കൻഡിനാണ് മേൽപ്പാടം വിജയിച്ചത്.


ഈ സീസണിലെ അവസാന മൂന്ന് മത്സരത്തിലും പള്ളാത്തുരുത്തിയാണ് വിജയതീരമണഞ്ഞത്. പോയിന്റ് പട്ടികയിൽ ഇക്കുറി മേൽപ്പാടം ആദ്യമായി മുന്നിലെത്തി. അഞ്ച്‌ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 45 പോയിന്റ്. 40 പോയിന്റുമായി അരോമ രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്.


തുടർച്ചയായി ഫൈനലിൽ എത്തിയിരുന്ന നിരണം ചുണ്ടനും മറൈൻ ഡ്രൈവിലെ നെട്ടായത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാനാകാതെ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നെഹ്‌റു ട്രോഫിയിൽ ഒന്നുമുതൽ ഒമ്പതുവരെ സ്ഥാനങ്ങൾ നേടിയ ചുണ്ടൻവള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മാറ്റുരച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home