കഞ്ചാവ് കേസ് പ്രതി ലോക്കപ്പിന്റെ കുറ്റി തുറന്ന് രക്ഷപ്പെട്ടു

പ്രതീകാത്മകചിത്രം
കൊല്ലം : കഞ്ചാവ് കേസ് പ്രതി കൊല്ലം റെയിൽവേ പൊലീസ് ലോക്കപ്പിൽനിന്ന് രക്ഷപ്പെട്ടു. അഷ്ടമുടി സ്വദേശി അബ്‌ദുൾ സലാ (37)മാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് ലോക്കപ്പിൽനിന്ന് കുറ്റി തുറന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞത്.
ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായിട്ടാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോൾ രണ്ടു മൊബൈൽ ഫോൺ കണ്ടെത്തി. ഒരു ഫോൺ കൊല്ലത്തു നിർത്തിയിട്ടിരുന്ന പാലരുവി എക്സ്പ്രസിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.
തുടർന്ന് കഞ്ചാവ് കൈവശം വച്ചതിനും മോഷണത്തിനും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി ലോക്കപ്പിലാക്കിയിരിക്കെയാണ് ഇയാൾ ചാടിപ്പോയതെന്നാണ് വിവരം. പ്രതിയെ കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് പൊലീസ്.









0 comments