ad
Deshabhimani

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ

V D Satheesan
വെബ് ഡെസ്ക്

Published on Aug 05, 2026, 12:34 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ സജ്ജീകരിച്ച് സർക്കാർ. ബുധനാഴ്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായാണ് പിആർഡി, മാധ്യമ പ്രവർത്തകരെ ചിത്രീകരിക്കാനായി ക്യാമറ സ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പിന്നീട് ക്യാമറ മാറ്റുകയും ചെയ്തു.


മഴക്കെടുതി കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച ഉൾപ്പെടെ മാധ്യമ പ്രവർത്തകരിൽ നിന്ന് നിരന്തരം ചോദ്യങ്ങൾ നേരിട്ടതോടെയാണ് വിചിത്ര നടപടിയിലേക്ക് യുഡിഎഫ് സർക്കാർ നീങ്ങിയത്. കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെയും കൈരളി ടിവിയിലെയും മാധ്യമ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home