മലപ്പുറത്തെ കാമ്പസുകളിൽ എസ്എഫ്ഐയുടെ പടയോട്ടം; എംഎസ്എഫ്-കെഎസ്‍യു സഖ്യത്തെ തകർത്ത് മുന്നേറ്റം
മലപ്പുറം: കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ മുന്നേറ്റം. മലപ്പുറം ജില്ലയിൽ എംഎസ്എഫ്-കെഎസ്‍യു സഖ്യം കൈവശംവച്ചിരുന്ന കോളേജുകൾ എസ്എഫ്ഐ പിടിച്ചെടുത്തു.
ഒമ്പത് വർഷത്തിന് ശേഷം മലപ്പുറം പ്രിയദർശിനി കോളേജ് യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. വർഷങ്ങൾക്ക് ശേഷം മുതുവല്ലൂർ ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐ യൂണിയൻ നേടി. അരീക്കോട് കിഴ്ശേരി റീജണൽ കോളേജ് ഓഫ് സയൻസ് ആൻഡ് ഹ്യൂമാൻ്റീസ് കോളേജിൽ ആദ്യമായി എസ്എഫ്ഐ യൂണിയൻ നേടി. രണ്ടു വർഷത്തിനുശേഷം മലപ്പുറം മഹദിൻ കോളേജ് യൂണിയനും, വളാഞ്ചേരി കെആർഎസ്എൻ കോളേജ് യൂണിയനും യുഡിഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. ചുങ്കത്തറ മാർത്തോമ്മാ കോളേജ് യൂണിയൻ എസ്എഫ്ഐ നേടി. പൊന്നാനി എംടിഎം കോളേജ് യൂണിയനും വണ്ടൂർ ഹികമിയ്യ കോളേജ് യൂണിയനും യുഡിഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു.
മഞ്ചേരി എൻഎസ്എസ് കോളേജിൽ ഉജ്വല വിജയം ആവർത്തിച്ചു. പെരിന്തൽമണ്ണ എസ്എൻഡിപി കോളേജിൽ 20ൽ 13 സീറ്റ് നേടി എസ്എഫ്ഐ നിലനിർത്തി. മഞ്ചേരി ഓപ്പറേറ്റീവ് കോളേജ്, വളാഞ്ചേരി പ്രവാസി കോളേജ് എന്നിവിടങ്ങളിൽ യൂണിയനും പെരിന്തൽമണ്ണ മുഹമ്മദലി ശിഹാബ് തങ്ങൾ കോളേജിൽ യുയുസി സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.










0 comments