ad
Deshabhimani

print edition മനസ്സിലാണ്‌ സി കെ

CK.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 12:00 AM | 1 min read

പാറശാല: പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ഹരീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശഭരിതമായ തുടക്കം. പാറശാല പോസ്റ്റ് ഓഫീസ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച റോഡ് ഷോ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.


മണ്ഡലം സെക്രട്ടറി ഡി കെ ശശി, സിപിഐ എം പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ, വെള്ളറട ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, നേതാക്കളായ ആനാവൂർ മണികണ്ഠൻ, സി സുന്ദരേശൻ നായർ, മധു, അപ്പു ജപമണി, ജഗദീശൻ തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അകമ്പടിയേകി.


പാറശാലനിന്ന്‌ ആരംഭിച്ച റോഡ് ഷോ ഉദിയൻകുളങ്ങര, ധനുവച്ചപുരം, പാങ്കോട്ടുകോണം, മഞ്ചവിളാകം, കുന്നത്തുകാൽ, മണവാരി, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, മണ്ഡപത്തിൻകടവ്, പൂഴനാട്, മൈലക്കര, നെയ്യാർഡാം, പന്ത, അമ്പൂരി, കൂട്ടപ്പൂ, കുടപ്പനമൂട്, വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കാരക്കോണം ജങ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർഥിയെ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home