കട്ടപ്പനയിൽ ജ്വല്ലറിയിലെ ലിഫ്റ്റ് തകർന്ന് വ്യാപാരി മരിച്ചു

കട്ടപ്പന: ജ്വല്ലറിയിലെ ലിഫ്റ്റ് തകർന്ന് മാനേജിങ് പാർട്ണർ മരിച്ചു. കട്ടപ്പന പവിത്ര ഗോള്‍ഡിൻ്റെ ഉടമകളിൽ ഒരാളായ പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് ആണ് മരിച്ചത്. ബുധൻ പകലായിരുന്നു അപകടം. സണ്ണി കയറിയയുടൻ ലിഫ്റ്റ് തകരാറിലായി. പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ഉയർന്നു പൊങ്ങിയ ലിഫ്റ്റ് മുകളിലെ നിലയിൽ ശക്തിയായി ഇടിച്ചു നിന്നു. ഇതിനിടെ വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റിന്റെ വാതിൽ തുറക്കാനുള്ള ശ്രമം പാഴായി. അഗ്നിരക്ഷാ സേന വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലിഫ്റ്റിനുള്ളിൽ തലയിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സ്‌ഥലത്തെത്തി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.










0 comments