തിരുവനന്തപുരം കളക്ടറേറ്റിനു നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം : തിരുവനന്തപുരത്ത് കളക്ടറേറ്റിൽ ബോംബ് ഭീഷണി. കളക്ടറേറ്റിൽ നിന്നും മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
തുടർന്ന് പൊലീസെത്തി ജീവനക്കാരെ പുറത്തിറക്കി. മെയിൽ സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പത്തനംതിട്ട കളക്ടറേറ്റിനു നേരെയും സമാനരീതിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയിൽ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചത്.










0 comments